മരുതോങ്കര: ഞായറാഴ്ച പെയ്ത കനത്ത മഴയിൽ വീട് തകർന്നു. മരുതോങ്കര പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മണ്ണൂർ കീരങ്കണ്ടി ശോഭയുടെ വീടാണ് പൂർണമായും നിലംപൊത്തിയത്. ശോഭയും മകൻ അനൂപുമാണ് വീട്ടിൽ താമസിക്കുന്നത്. പഞ്ചായത്ത് വില്ലേജ് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.

