കൊയിലാണ്ടി: മൂടാടി ഗോഖലെ യു.പി സ്കൂൾ സയൻസ് ക്ലബ് സംഘടിപ്പിച്ച വിത്തിലെ വൈവിധ്യം ക്ലാസ് വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദവും കൗതുകവുമായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺഇ. രാജൻ ക്ലാസെടുത്തു. വിവിധ സസ്യങ്ങളുടെ വിത്തുകൾ മുളയ്ക്കുന്ന ഘട്ടങ്ങളും അവയിലെ വൈവിധ്യവും വളരെ രസകരമായാണ് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്. ടി. സുരേന്ദ്രൻ അധ്യക്ഷനായി. ടി. കെ .ബീന , എ.വി സ്മിത ,എം.കെ ബിൻസി, വി.കെ വർഷ, യു. എം പ്രിയ , ബി.എസ് .അശ്വിൻ . എന്നിവർ സംസാരിച്ചു.