സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട ഇടുക്കി പാലക്കാട് കോഴിക്കോട് വയനാട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാ തീരത്തിന്റെ മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ കേരളതീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്. അതേസമയം, അടുത്ത 4 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണമായും വിടവാങ്ങാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മേള ആസ്വാദകരെ ആനന്ദ നിർവൃതിയിലാക്കി ചെണ്ടമേളം അരങ്ങേറ്റം

Next Story

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു

Latest from Main News

പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃകയായി വിദ്യാഭ്യാസ വകുപ്പ്; രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെ

പാഠപുസ്തക വിതരണത്തിൽ വീണ്ടും മാതൃക സൃഷ്ടിച്ച് വിദ്യാഭ്യാസ വകുപ്പ്. രണ്ടാം ഘട്ട പാഠപുസ്തകവും കുട്ടികളുടെ കൈകളിലെത്തി. പാഠപുസ്‌തക വിതരണം ഇ‍ൗ മാസം

പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനിൽ ഇന്ന് രാവിലെ

കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ; സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം

പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം: ഷാഫി പറമ്പിൽ എംപി

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ചുരം ഇല്ലാത്തതുമായ പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി

പി.പി. തങ്കച്ചന്റെ ദേഹവിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ

തലമുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി. തങ്കച്ചനുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സന്ദർഭം ലഭിക്കുകയുണ്ടായി. കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങൾ.