തകജം കലോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി കാപ്പാട് ഗവ. മാപ്പിള യു പി സ്കൂളിൻ്റെ കലോത്സവമായ തകജം 24  പ്രശസ്ത പ്രഭാഷകൻ ശശി പാലക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഷിജു. ടി അധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ അർജുൻ, മാതൃസമിതി ചെയർപേഴ്സൺ ഇശ്റത്ത്, രാജശ്രീ കെ. ബി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.പി സതീഷ് കുമാർ , സ്വാഗതവും എസ് ഗ്രീഷ്മ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാമത്സരങ്ങൾ നടന്നു.

Leave a Reply

Your email address will not be published.