ശ്രീ നാരായണമംഗലം മഹാവിഷ്‌ണുക്ഷേത്ര മഹോത്സവം ആഘോഷകമ്മറ്റി രൂപികരിച്ചു

കുറുമയിൽ താഴ മാവാട്ട് ശ്രീ നാരായണമംഗലം മഹാവിഷ്‌ണുക്ഷേത്ര മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടത്താൻ തീരുമാനിച്ചു. ഉത്സവത്തോടനുബന്ധിച്ച് ആഘോഷകകമ്മിറ്റി രൂപീകരിച്ചു.
ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് കെ വത്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി. കെ ഷാജിയെ ചെയർമാനും രഞ്ജിത്ത് നാരായണമംഗലം കൺവീനറും രാമചന്ദ്രൻ മണ്ണറോത്തിനെ ഖജാൻയുമായി തിരഞ്ഞെടുത്തു. ശശി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അനൂപ് വി വി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.