പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് ശില്പശാല പയ്യോളിയിൽ നടന്നു - The New Page | Latest News | Kerala News| Kerala Politics

പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് ശില്പശാല പയ്യോളിയിൽ നടന്നു

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിൽ ശില്പശാല നടന്നു.ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എം.കരുണാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എ.എം. കുഞ്ഞിരാമൻ ,ജില്ലാ കമ്മിറ്റി അംഗം വി.പി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു.

സംഘടനയുടെ ആരംഭകാല ചരിത്രത്തെ കുറിച്ചും, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും, സമൂഹത്തെ തോളോട് ചേർത്ത് മുന്നോട്ടു പോകേണ്ടതിൻട പ്രാധാന്യത്തെ കുറിച്ചും, നവ മാധ്യമ സംവിധാനങ്ങൾ വഴി സംഘടന ശക്തിപ്പെടുത്തേണ്ട രീതികളെ പറ്റിയും എ.കേളപ്പൻ മാസ്റ്റർ, സുരേഷ് ബാബു കീഴരിയൂർ,പി .നാരായണൻ മാസ്റ്റർ എന്നിവർ ക്ലാസ്സെടുത്തു. ബ്ലോക്കിന്റെ പരിധിയിലുള്ള ഏഴോളം യൂണിറ്റുകളിൽ നിന്ന് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി എക്സൈസ് തിക്കോടി ഭാഗത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി

Next Story

മേപ്പയ്യൂരിൽ യു ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

Latest from Local News

എം. സുരേഷ് സി പി എം കീഴരിയൂർ ലോക്കൽ സെകട്ടറി

സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ

നിയമപാഠങ്ങൾ നേരിട്ടറിയാൻ വിദ്യാർത്ഥികൾ കോടതിയിലേക്ക്

നടുവണ്ണൂർ: കോടതിയുടെ നടപടിക്രമങ്ങൾ അറിയുന്നതിനായി കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ ബിസ്മാർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല

ബിനേഷ് ചേമഞ്ചേരിയുടെ പുതിയ ബാലസാഹിത്യ നോവൽ ” ഇവാനോകളും അതിശയപ്പൂച്ചയും” പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം:-പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ബിനേഷ് ചേമഞ്ചേരിയുടെ ബാലസാഹിത്യ നോവൽ” ഇവാനോകളും അതിശയപ്പൂച്ചയും” ചേമഞ്ചേരി എഫ്.എഫ്. ഹാളിൽവെച്ച് ഗാനരചയിതാവ് രമേശ് കാവിൽ

ഭരണപരിഷ്കാരങ്ങൾ ജനകീയമായിരിക്കണം : പി കെ രാഗേഷ്

മേപ്പയൂർ: ഭരണപരിഷ്കാരങ്ങൾ ജനകീയമായിരിക്കണമെന്നും ഭരണകൂടത്തിന്റെ തുഗ്ലക്ക് പരിഷ്കാരങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി കെ രാഗേഷ് അഭിപ്രായപ്പെട്ടു. മേപ്പയൂർ