മൂടാടി ഗ്രാമപഞ്ചായത്തിൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായുണ്ടാകുന്ന വിവിധ പ്രയാസങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ, ജനകീയ കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷ്ണൻ , കൺവീനർ വി.വി.സുരേഷ് എന്നിവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സന്ദർശനം നടത്തി വിവിധ പ്രശ്നങ്ങൾ അവതരിപ്പിച്ചത്.പ്രശ്നങ്ങൾ മുഖ്യമന്ത്രി ശ്രദ്ധാപൂർവ്വം കേൾക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻ.എച്ച് ‘എ.ഐ അധികൃതരോട് നിർദ്ദേശിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.ജനകീയ കമ്മിറ്റി നൽകിയ അപേക്ഷ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് കൈമാറി.പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.