നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. ഇനിമുതൽ കൊച്ചുവേളി തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും അറിയപ്പെടും. സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഈ രണ്ട്​ സ്‌റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികളുടെ ഭാ​ഗമായായിരുന്നു നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപസ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്.

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽനിന്ന് ഒമ്പത്​ കിലോമീറ്റർ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്‌റ്റേഷനുകൾ. കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ വിവിധ ഭാ​ഗങ്ങളിലേക്കും തിരിച്ചും നിരവധി ട്രെയിനുകളുണ്ട്. ദിവസം ഏഴായിരത്തോളം യാത്രക്കാർ ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്. എന്നാൽ കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവർക്ക് ഒട്ടും പരിചിതമല്ലാത്തതിനാൽ തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുക്കാൻ ശ്രമിക്കുന്നവർ സെൻട്രലിലേക്ക് റിസർവേഷൻ ലഭിക്കാതായാൽ യാത്ര വേണ്ടെന്നുവെക്കുന്ന സാഹചര്യമായിരുന്നു. തിരുവനന്തപുരം എന്ന പേര് ചേർത്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നും കൂടുതൽ ട്രെയിനുകളുമെത്തുമെന്നുമാണ് പ്രതീക്ഷ. 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Next Story

ക്ഷേമനിധിപെൻഷൻകുടിശിക നൽകണം (ഐ.എൻ.ടി.യു.സി)

Latest from Main News

അമീബിക് മസ്തിഷ്ക ജ്വരം : കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ

തിരുവനന്തപുരം : അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ. എന്നാൽ പ്രതിരോധത്തിലും ഗവേഷണത്തിലും

രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി

ദേശീയ പാത: വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായി -മന്ത്രി മുഹമ്മദ്‌ റിയാസ്

ദേശീയപാത 66ൽ വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തിക്കായി

മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു.  86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മുന്‍ നിയമസഭാ

കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന ശിൽപശാല സംഘടിപ്പിച്ചു

കേരള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ‘എല്ലാവരെയും ഉൾക്കൊള്ളുന്ന തിരഞ്ഞെടുപ്പ് പങ്കാളിത്തം’ എന്ന ഏകദിന