കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം17 ന് ആരംഭിക്കും

 

കൊയിലാണ്ടി : കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ,ഐ ടി മേള ഒക്ടോബർ 17, 18 തിയ്യതികളിൽ. കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. ഉപജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ വിവിധ വിഭാഗങ്ങളിലായി 280 ഓളം ഇനങ്ങളിലാണ് മത്സരം നടക്കുക. ഒന്നാം ദിനം സാമൂഹ്യ ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും രണ്ടാം ദിവസം ശാസ്ത്ര, ഗണിത ശാസ്ത്രമേളകളും ഐ ടി മേളയും നടക്കും.

വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തുന്ന പ്രതിഭകളെ സ്വീകരിക്കാനും അവർക്ക് സുഖകരമായി മത്സരങ്ങളിൽ പങ്കെടുക്കാനും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി സമയബന്ധിതമായി മത്സരങ്ങൾ നടത്താനുള്ള സജജീകരണങ്ങൾ പ്രോഗ്രാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസവും വിദ്യാർത്ഥികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതിനും നൽകുന്നതിനുമായി ഭക്ഷണ കമ്മിറ്റി വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. പത്രസമ്മേളനത്തിൽ പബ്ലിസിറ്റി & മീഡിയ കമ്മിറ്റി കൺവീനർ ഷർഷാദ് പുറക്കാട് സ്വാഗതം പറഞ്ഞു. അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും ജി വി എച്ച് എസ് എസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാളുമായ പ്രദീപ് കുമാർ എൻ വി വിശദീകരണം നടത്തി. ബിജേഷ് ഉപ്പാലക്കൽ സുധാകരൻ കെകെ, വി സുചീന്ദ്രൻ, എൻ കെ ഹരീഷ് ,സബ്ന സി, രൂപേഷ് കുമാർ ,മുഹമ്മദ് സഫീഖ് സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

കുനിയില്‍ക്കടവ് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീം അടർന്ന് കമ്പികൾ തുരുമ്പെടുക്കുന്നു

Next Story

കനത്ത മഴയിൽ വീട് തകർന്നു

Latest from Main News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ ആണ് ആകാശ് എൻജി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നൂതന പതിപ്പിന്റെ പരീക്ഷണം വിജയകരം. ആകാശ്

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ