കണ്ണൂർ എ.ഡി.എം, സി . പി. എം. ധാർഷ്ട്യത്തിൻ്റെ ഒടുവിലത്തെ ഇര: മുല്ലപ്പള്ളി രാമചന്ദ്രൻ

അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നേതാക്കന്മാരുടെ കൂടാരമായി കേരളത്തിലെ സി.പി.എം. അധ:പതിച്ചതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയുടെ ധിക്കാരം നിറഞ്ഞ പ്രസംഗവും തുടർന്ന് നടന്ന കണ്ണൂർ എ.ഡി.എം. ൻ്റെ ദാരുണ മരണവും.ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് ചടങ്ങിലെത്തിയ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ നടത്തിയ പ്രസംഗം പ്രാഥമിക മര്യാദകൾക്കും ഒരു ജനപ്രതിനിധിയുടെ പെരുമാറ്റ രീതിക്കും ചേർന്നതായില്ല.

എ.ഡി.എം. അഴിമതിക്കാരനോ ക്രമവിരുദ്ധമായി കാര്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥനോ ആണെങ്കിൽ തെളിവുകൾ സഹിതം ഉത്തരവാദപ്പെട്ടവരുടെ മുമ്പിൽ അത് കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ ധിക്കാരത്തോടെ ഇന്നലെ നടത്തിയ പ്രകടനം സി.പി.എം. നേരിടുന്ന ജീർണ്ണതയുടെ നേർചിത്രമാണ് വരച്ചിട്ടുള്ളത്. മുഖ്യമന്തി മുതൽ താഴെ തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി യുവജന നേതാക്കൾ വരെ എത്ര മാത്രം ധാർഷ്ട്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരളം അനുദിനം തിരിച്ചറിയുകയാണ്. കണ്ണൂർ സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം.
മുഖ്യമന്ത്രിയായി പിണറായി തുടരുമ്പോൾ ഇതിലുമപ്പുറം നടക്കുമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് നന്നായറിയാം.

Leave a Reply

Your email address will not be published.

Previous Story

എം.എൽ.എ ഓഫീസ് യു ഡി വൈ എഫ് പ്രതിഷേധമാർച്ച് 19 ന്

Next Story

ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെമിനാറും ശില്പശാലയും നടത്തി

Latest from Main News

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ 12 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

പത്തരമാറ്റോടെ പത്താംതരം വിജയിച്ച് പത്മാവതി അമ്മ

76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടി. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും.

എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന മിസ്ത്രി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി