കണ്ണൂർ എ .ഡി.എം നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന എടി എ.ഡി.മ്മിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ യാത്രയയപ്പിൽ ക്ഷണിക്കപ്പെടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ കടന്നു വരികയും ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ളവരെ അവഗണിച്ചു മൈക്ക് കയ്യേറി എ.ഡി.എമ്മിന് എതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണ് സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പരാതി. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് നടപടി ആവശ്യപ്പെട്ടു.
എടിഎം താമസിക്കുന്ന സ്ഥലത്ത് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം തുടരുകയാണ്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാർ ആണ്. സ്ഥലം മാറി വരുന്ന നവീൻ ബാബുവിനെ കാത്ത് ഭാര്യയും മക്കളും ചൊവ്വാഴ്ച പുലർച്ചെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കുകയായിരുന്നു അദ്ദേഹം വരാത്തതിനെ തുടർന്നു കണ്ണൂരിലേക്ക് സഹപ്രവർത്തകരെ ബന്ധപ്പെട്ടപ്പോഴാണ് ദാരുണമായ സംഭവങ്ങൾ അറിയുന്നത്.