ജില്ല ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി വനിതകള്‍ക്കായി തൊഴില്‍ പരിശീലനം നല്‍കി. പ്രധാനമന്ത്രിയുടെ നൂറുദിന പരിപാടിയായ ഗുരുശിഷ്യ ഹസ്ത ശില്പ പ്രശിക്ഷന്‍ പ്രോഗ്രാം പ്രകാരമാണ് 30 വനിതകള്‍ക്ക് ദിവസത്തില്‍ 300 രൂപ സ്‌റ്റൈപ്പന്‍ഡ് നല്‍കി പരിശീലനം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സബ്സിഡിയോടുകൂടി 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പ അനുവദിക്കും.
ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ചേര്‍ന്ന സെമിനാറില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. തൃശൂര്‍ ഹാന്‍ഡി ക്രാഫ്റ്റ് സര്‍വീസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.എം.പി.സജി, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് മാനേജര്‍ നബാര്‍ഡ് വി.രാകേഷ്, സര്‍ഗാലയ ജനറല്‍ മാനേജര്‍ ടി.കെ.രാജേഷ്, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വിപിന്‍ദാസ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് ഡിസ്ട്രിക്ട് ഹാന്‍ഡിക്രാഫ്റ്റ് ആര്‍ട്ടിസന്‍സ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രാമദാസ് തെക്കണ്ടി, ഹാന്‍ഡിക്രാഫ്റ്റ് പ്രമോട്ടിംഗ് ഓഫീസര്‍ ചന്ദ്രകാന്ത് ഷാ, മാസ്റ്റര്‍ ക്രാഫ്റ്റ്‌പേഴ്സണ്‍ പുഷ്പ എന്നിവര്‍ സംസാരിച്ചു.