എ.ഡി.എം. കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മറ്റി. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നെന്നും  ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ സി.പി.എം ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം സി.പി.എം പങ്കുചേരുന്നു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്.

തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്നു രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍ നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എ.ഡി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു വിമര്‍ശനം.

Leave a Reply

Your email address will not be published.

Previous Story

എം.കെ. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ദിവ്യയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി മിനിസിവിൽ സ്റ്റേഷനു മുന്നിൽ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

Next Story

തകജം കലോത്സവത്തിന് തുടക്കമായി

Latest from Local News

മൂടാടിയിൽ വികസന സദസ്സ് സംഘടിപ്പിച്ചു

നവകേരള സൃഷ്ടിക്കുവേണ്ടി സംസ്ഥാന സർക്കാരിനൊപ്പം മൂടാടി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സംവദിക്കാനുമായി വികസന

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ