പ്രശസ്ത നാടക നടി ജയ നൗഷാദ് രചനയും സംവിധാനം നിർവഹിച്ച റീബൂട്ട് എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെങ്ങോട്ട്കാവ് വൺ-ടു- വൺ ഓഡിറ്റോറിയത്തിൽ നടന്നു. ഒരു അതിജീവനത്തിന്റെ കഥയാണ് റീ ബൂട്ട്. ക്യാൻസർ എന്ന മഹാരോഗത്തിന്റെ ചികിത്സയ്ക്കൊപ്പം പ്രാധാന്യമുള്ള ഒന്നാണ് രോഗബാധിതരുടെയും അതിജീവിച്ചവരുടെയും ആത്മവിശ്വാസം ഉയർത്തുക എന്നത്.. ഇത് സാമൂഹ്യമായ ഉത്തരവാദിത്വമാണ്. ജയ നൗഷാദും – ആൻസൺ ജേക്കബും ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ക്യാമറ ജിത്തു കാലിക്കറ്റ്, എഡിറ്റിങ്ങും കളറിങ്ങും പ്രഹ്ലാദ് പുത്തഞ്ചേരി, മ്യൂസിക് ഫിഡൽ അശോക്, പോസ്റ്റർ ഡിസൈൻ യു.എം.ദിനേശ്, ആർട്ട് മകേശൻ നടേരി, പെയിന്റിംഗ് മൻസൂർ ചേളന്നൂർ – തുടങ്ങിയവരാണ് അണിയറയിൽ പ്രവർത്തിച്ചവർ.
ചലച്ചിത്ര താരം അപ്പുണ്ണി ശശി, എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും ബിപി മൊയ്തീന്റെ സഹോദരനുമായ ബിപി റഷീദ് , എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടാതെ കൊയിലാണ്ടിയിലെ ചലച്ചിത്ര കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഷാലിന്റെ കലാപ്രകടനവും മറ്റു കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു. റീബൂട്ട് ഏതാനും ദിവസത്തിനകം തന്നെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്യും.









