അരിക്കുളത്ത് കിടങ്ങിൽ വീണ പശുവിനെ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടു കൂടിയാണ് അരിക്കുളം പഞ്ചായത്തിലെ മാവട്ടത്ത് പീടികയിൽ മീത്തൽ ഷൈമയുടെ പശു തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണത്. കൊയിലാണ്ടി അഗ്നിരക്ഷാസേന സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ ബി.കെ. അനൂപിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സേന എത്തി റെസ്ക്യൂ റോപ്പ് ഉപയോഗിച്ച് പശുവിനെ കരയ്ക്ക് എത്തിച്ചിരുന്നു. പശുവിന്റെ കഴുത്ത് കുഴിയിലേക്ക് കുത്തിയ നിലയിലായിരുന്നു. ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ബിനീഷ് കെ,സുകേഷ് കെ ബി,സിജിത്ത് സി,സുജിത് പി,ഹോം ഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
ഫയർ ഫോഴ്സ് നിർദ്ദേശം
- കന്നുകാലികളെ ആളൊഴിഞ്ഞ പറമ്പിൽ കെട്ടിയിടുമ്പോൾ, കിണറിനടുത്ത് കെട്ടാതിരിക്കുക.
- കിടങ്ങുകൾ, ചതുപ്പുകൾ എന്നിവയ്ക്ക് സമീപം കെട്ടാതിരിക്കുക.
- ചരിഞ്ഞ ഇടങ്ങൾ ഒഴിവാക്കുക.
- സെപ്റ്റിക് ടാങ്കിനു സമീപം ഒഴിവാക്കുക.