അന്തരിച്ച പിന്നണി ഗായിക മച്ചാട്ട് വാസന്തിയുടെ സംസ്കാരം നടന്നു

അന്തരിച്ച പിന്നണി ഗായിക മച്ചാട്ട് വാസന്തിയുടെ സംസ്കാരം കോഴിക്കോട് മാനാരി ശ്മശാനത്തിൽ നടന്നു. മകൻ മുരളീധരൻ ചിതയ്ക്ക് തീ കൊളുത്തി. 

 വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്ച അർധരാത്രിയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. വാസന്തിയുടെ ഫറോക്കിലെ വസതിയിലും കോഴിക്കോട് ടൗൺ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. പ്രിയ കലാകാരിക്ക് അന്തിമോപചാരം അർപ്പിക്കാൻ കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ടൗൺ ഹാളിൽ എത്തിയത്.

മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി. വി ചന്ദ്രൻ, എം.കെ. രാഘവൻ എം പി. മേയർ ബീനാ ഫിലിപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ തുടങ്ങിയവർ ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചു

Next Story

നരിക്കൂട്ടുംചാൽ വേദിക വായനശാല യുവജ്വാല ക്യാമ്പ് സംഘടിപ്പിച്ചു

Latest from Main News

സംസ്ഥാനത്ത് എയ്ഡഡ് സ്കൂളുകളിൽ ദിവസവേതന അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 56 വയസ്സായി ഉയർത്തി

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ

സ്വർണവില റെക്കോർഡിട്ടു

പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില റെക്കോർഡിട്ടു. സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇതോടെ ആദ്യമായി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തെ പണിമുടക്ക്

ശബരിമലയിൽ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം

ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍

ഇന്നും നാളെയും സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ( ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍