പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 7 വർഷം കഠിന തടവും, എഴുപത്തി മൂവായിരം രൂപ പിഴയും

ബാലുശ്ശേരി , കരിയാത്തൻ കാവ് തെക്കേ കായങ്ങൽ വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (52) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ വിധിച്ചത്.
ബാല്യ കാലം തൊട്ടു പെൺകുട്ടിയെ നിരവധി തവണ പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, പ്രായ പൂർത്തിയായതിനു ശേഷം പിന്നീട് ബന്ധുക്കളോട് കുട്ടി പീഡന വിവരം അറിയിക്കുകയും പോലീസിൽ പരാതി കൊടുക്കുകയും ആയിരുന്നു.
പിഴ സംഖ്യയിൽ അമ്പതിനായിരം രൂപ പെൺകുട്ടിക്ക് നൽകണം എന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.
പ്രതി സമാനമായ മറ്റൊരു കേസിൽ 20 വർഷം കഠിന തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സബ്ബ്‌ ഇൻസ്‌പെക്ടർ പ്രജീഷ് കെ ആണ് അന്വേഷിച്ചത് , പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..

Leave a Reply

Your email address will not be published.