മദ്രസകൾ അടച്ചു പൂട്ടാനുള്ള ആർ എസ് എസ് അജണ്ട നടക്കില്ല – ഐ എൻ എൽ

കോഴിക്കോട് : മദ്രസകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷൻ്റെ ആസൂത്രിതപരമായ നീക്കം അങ്ങേയറ്റം അപലപനീയവും മതേതര ഇന്ത്യയോടുള്ള വെല്ലുവിളിയുമാണെന്ന് ഐ എൻ എൽ താമര സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു. മദ്രസകൾ എക്കാലവും ആർ എസ് എസിൻ്റെ കണ്ണിലെ കരടാണ്. മതബോധമുള്ള ഒരു സമൂഹം ന്യൂനപക്ഷങ്ങളിൽ ജീവിക്കുന്നുവെന്നുള്ളതാണ് ഹിന്ദുത്വ വർഗീയ വാദികളെ അലോസരപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മദ്രസകൾക്കെതിരെ ഇവർ ആസൂത്രിത നീക്കം തുടങ്ങിയിട്ട് കാലങ്ങളായി. കേരളത്തിൽ സർക്കാർ സഹായത്തോടെ ഒരു മദ്രസയും പ്രവർത്തിക്കുന്നില്ലെങ്കിലും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ കാലാകലങ്ങളായി നിലനിന്നു പോന്ന സ്ഥാപനത്തിന് എതിരെയാണ് ഇപ്പോൾ വാളൊങ്ങിയിരിക്കുന്നത്. ഇത് ഭരണ ഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഇത്തരം നീക്കങ്ങളെ മുളയിൽ തന്നെ നുള്ളണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിൽ യെല്ലോ അലർട്ട്

Next Story

മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :

COMPCOS  കൊയിലാണ്ടി ഫെസ്റ്റ് 2024 ഡിസംബർ 20 – 2025 ജനുവരി 5

കൊയിലാണ്ടിയിലെ സഹകരണ സ്ഥാപനമായ COMPCOS ൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫെസ്റ്റ് സംഘടിപ്പിക്കുന്നു കൊയിലാണ്ടി ഫ്ലൈ ഓവറിനു കിഴക്കുവശം മുത്താമ്പി റോഡിലെ പഴയ

വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

മേപ്പയ്യൂർ: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാസിയും, പാലക്കാട് രാഹുൽ മാംങ്കൂട്ടത്തിലിൻ്റെയും ചരിത്ര ഭൂരിപക്ഷത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ

ജവാന്‍ സുബനിഷിനെ അനുസ്മരിച്ചു

ചെങ്ങോട്ടുകാവ്: ധീര ജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ ചേലിയിലുള്ള സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയുംസംഘടിപ്പിച്ചു.കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍