റെൻസ്ഫെഡ് താലൂക്ക് സമ്മേളനം ബാലുശ്ശേരിയിൽ

റെൻസ്‌ഫെഡ് കൊയിലാണ്ടി താലൂക്ക് സമ്മേളനവും എസ് എസ് സതീഷ് ബാബു അനുസ്മരണവും ഒക്ടോബർ 16ന് ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യും.ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട്ട് മുഖ്യാതിഥിയാവും.
കേരളത്തിലെ നിർമ്മാണ മേഖല വൻ പ്രതിസന്ധിയെ നേരിടുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.നിർമ്മാണ സമഗ്രികളുടെ വിലക്കയറ്റം വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്ഥലം ലഭ്യത കുറഞ്ഞു വരുന്നതും പ്രതിസന്ധിയാണ് ‘കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കൂട്ടിയതും പ്രയാസമുണ്ടാക്കുന്നതാണ്.

Leave a Reply

Your email address will not be published.