കൈപ്പുറത്ത് കണ്ണൻ്റെ ആറാം ചരമവാർഷികം ആചരിച്ചു

കീഴരിയൂർ- സമുന്നത കോൺഗ്രസ് നേതാവും കീഴരിയൂർ സർവീസ് സഹകരണ ബേങ്കിൻ്റെ മുൻ പ്രസിഡണ്ടുമായിരുന്ന കൈപ്പുറത്ത് കണ്ണൻ്റെ ആറാം ചരമവാർഷികം കീഴരിയൂർ മണ്ഡലം നൂറ്റിമുപ്പത്തി അഞ്ചാം കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു കോരപ്രയിൽ നടന്ന അനുസ്മരണ സമ്മേളനം DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് കണിയാണ്ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഗോപാലൻ കുറ്റിയത്തിൽ ,
ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ നേതാക്കളായ ചുക്കോത്ത് ബാലൻ നായർ ,പി.കെ ഗോവിന്ദൻ ,ശശി കല്ലട, കെ.ഒ പ്രഭാകരൻ , ഷിനിൽ ടി.കെ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.