മദ്യലഹരിയിൽ കാറോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്

സിനിമ നടൻ ബൈജുവിനെതിരെ കേസ്. മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്നാണ് പരാതി. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം.

മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈജുവിനൊപ്പം മകളും കാറില്‍ ഉണ്ടായിരുന്നു.

വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി.വണ്ടിയൊക്കെയാവുമ്പോള്‍ തട്ടും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകില്ലെന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന മാധ്യമങ്ങളോട് ബൈജു പ്രതികരിച്ചത്.

Leave a Reply

Your email address will not be published.

Previous Story

മദ്രസകൾ അടച്ചു പൂട്ടാനുള്ള ആർ എസ് എസ് അജണ്ട നടക്കില്ല – ഐ എൻ എൽ

Next Story

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രത്തിൽ നവീകരണവും ജീർണ്ണോദ്ധാരണവും ; ശിവരാത്രി മഹോത്സവം സംഘാടക സമിതി രൂപീകരിച്ചു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.