സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ അമീബിക് മസ്തിഷ്ക ജ്വര രോഗബാധയാണിത്. കടുത്ത പനിയും തലവേദയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം കടലാസിൽ മാത്രം ഒതുങ്ങിപ്പോയി. ഐസിഎംആർ പ്രതിനിധി കേരളത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല.