അത്തോളി ബസ്സപകടം ; നാൽപ്പതോളം പേർക്ക് പരിക്ക്

അത്തോളി കോളിയോട് താഴത്ത് സ്വകാര്യ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടെയ്ക്ക് പോവുകയായിരുന്ന ബസ്സും, കോഴിക്കോട് നിന്നും കുറ്റ്യാടിയിലേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.രണ്ടും സ്വകാര്യ ബസ്സുകളാണ്. തിങ്കലാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം .അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.

അമിത വേഗതായാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ച സമയമാണെങ്കില്‍ ഇരു ബസ്സുകളിലുമായി നൂറോളം യാത്രക്കാര്‍ ഉ ണ്ടായിരുന്നു. ഇതില്‍ നാല്‍പ്പതോളം പേർക്കോണ് പരിക്കേറ്റത്. കുറ്റ്യാടി ഭാഗത്ത് നിന്ന് വന്ന എ.സി.ബ്രദേസ് എന്ന ബസ്സ് നേരെ വന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. പൊതുവെ വാഹനങ്ങള്‍ അമിത വേഗത്തില്‍ പോകുന്ന റോഡാണ്.
ബസ്സപകടത്തില്‍ പരിക്കുപറ്റിയ ആളുകളില്‍ 20 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 15 പേര്‍ മൊടക്കല്ലൂര്‍ എം.എം.സിയിലും രണ്ട് പേര്‍ മൈത്ര ആശുപത്രിയിലും ചികിത്സ തേടി. അത്തോളി എലത്തൂർ പോലീസ് സ്ഥലത്ത് എത്തി.

Leave a Reply

Your email address will not be published.

Previous Story

അത്തോളിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം

Next Story

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചു

Latest from Main News

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; കോസ്റ്റ്ഗാർഡ് ഇന്ത്യൻ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ഇന്ത്യൻ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല ക്ഷേത്ര നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30നാണ്

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി

പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം

യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ പ്രകാശനം അൽഐനിൽ നടന്നു

അൽ ഐൻ: യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ