ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വന്‍ തട്ടിപ്പ്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപ വാഗ്ദാനം നല്‍കി തട്ടിപ്പ് സംഘം പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചവരില്‍ പലരും ‘ചിത്ര ചേച്ചി തന്നെയാണോ’ ഇതെന്നു ചോദിച്ചു. അതിന് അതെയെന്ന തരത്തില്‍ മറുപടികള്‍ അയയ്ക്കുകയും കൂടുതല്‍ ചാറ്റുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. താന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡറുമാണെന്ന് വ്യാജ അക്കൗണ്ടില്‍ നിന്നുമയച്ച മെസേജില്‍ പറയുന്നു.
ചിത്ര, ആരാധകര്‍ക്ക് ഐ ഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നു ടെലഗ്രാം വഴി മെസേജുകളും പോയിരുന്നു. എന്നാല്‍ പിന്നീട് പരാതി നല്‍കിയതിന് പിന്നാലെ ടെലഗ്രാം അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തതായി കണ്ടെത്തുകയായിരുന്നു.


