കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ടിവി സഫറുല്ല അന്തരിച്ചു

റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍)ടിവി സഫറുല്ല (55) റിയാദില്‍ അന്തരിച്ചു. വിമാനത്താവളത്തില്‍ നിന്ന് സുഹൃത്തിനെ കൊണ്ടുവരുന്നതിനിടെ കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഭാര്യ:കെ എം സലീന (കൊല്ലം). മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭ കൗണ്‍സിലറുമായ കെ എം നജീബ് ഭാര്യ സഹോദരനാണ്.

മക്കള്‍: ഡോ.തന്‍ഹ മറിയം, മുഹമ്മദ് അലന്‍ (മര്‍ക്കസ് ലോ കോളേജ് വിദ്യാര്‍ഥി), അഫ്രിന്‍ സഫറുല്ല (ഡി എം മിംസ് വയനാട് വിദ്യാര്‍ഥി), ലയാന്‍ സഫറുല്ല (ഗോകുലം പബ്ലിക് സ്‌കൂള്‍ വടകര). പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. സഹോദരങ്ങള്‍: തസ്ലി (പറമ്പത്ത്), തഫ്‌സീല (കൊയിലാണ്ടി), ഷബീര്‍ അലി (ദുബായ്), മുക്താര്‍ ഇബ്രാഹിം (ഖത്തര്‍). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി പ്രവര്‍ത്തകരായ റാശിദ് ദയ, റഫീഖ് മഞ്ചേരി, അലി അക്ബര്‍, ബന്ധുക്കളായ നജീം, മുജീബ് രംഗത്തുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പാലിയേറ്റീവ് ദിനത്തിൽ കൈത്താങ്ങുമായി എൻഎസ്എസ് വിദ്യാർത്ഥികൾ

Next Story

കൊലവിളി മുദ്രാവാക്യം യുഡിവൈഎഫ് പരാതിയിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം

ഉളളിയേരി: ചാലപ്പറ്റ മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫെബ്രുവരി 15ന് ആഘോഷിക്കും. ശിവ പൂജ,അഖണ്ഡനാമ ജപം,ഗണപതി ഹോമം,ചുറ്റുവിളക്ക്,വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും.

തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു

തിരുവങ്ങൂർ: തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുപരീക്ഷക്ക് മുന്നോടിയായി വിജയ പഥം പ്രത്യേക പരിശീലനം ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടീ കെ ഷെറീന

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ധ്രുതഗതിയിൽ മുന്നേറുന്നു. ദേശീയപാത ബൈപ്പാസുമായി സംഗമിക്കുന്ന നന്തി ബസാറില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. നന്തി ബസാറില്‍ നിര്‍മ്മിച്ച