വിവിധ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. വിജയദശമി ദിവസം ഗുരുക്കന്മാരുടെ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. കൊല്ലം പിഷാരികാവ് ക്ഷേത്രം, പൊയിൽക്കാവ് ദുർഗാ ഭഗവതി ക്ഷേത്രം, കാഞ്ഞിലശ്ശേരി മഹാശിവ ക്ഷേത്രം, കണയങ്കോട് കുട്ടൂത്ത് സത്യനാരായണ ക്ഷേത്രം, അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രം , മൂടാടി ഉരുപുണ്യകാവ് ദുർഗാദേവി ക്ഷേത്രം, കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവീക്ഷേത്രം, കൊയിലാണ്ടി മനയടത്തു പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രം, മാരാമറ്റം മഹാഗണപതി ക്ഷേത്രം,കൊരങ്ങാടും ഭഗവതി ക്ഷേത്രം, പൂക്കാട് കലാലയം, കുറുവങ്ങാട് മണക്കുളങ്ങര ദേവി ക്ഷേത്രം എന്നിവിടങ്ങളിൽ നൂറുകണക്കിന് കുട്ടികൾ വിദ്യാരംഭം കുറിച്ചു. പിഷാരികാവ് ക്ഷേത്രത്തിൽ മേൽശാന്തി എൻ നാരായണൻ മൂസ്സത്, പി .ആർ .നാഥൻ,മനോജ് മണിയൂർ , ഡോ. ടി രാമചന്ദ്രൻ, എൻ സന്തോഷ് മൂസ്സത് തുടങ്ങിയവർ വിദ്യാരംഭങ്ങൾക്ക് നേതൃത്വം നൽകി. പൊയിൽക്കാവ് ക്ഷേത്രത്തിൽ ഗാനരചയിതാവ് രമേശ് കാവിൽ,യു.കെ രാഘവൻ, മധു ശങ്കർ മീനാക്ഷി, ഡോ.അഭിലാഷ് ,ഡോ സോണി രാജുമോഹൻ, പ്രധാന അധ്യാപിക ബീന എന്നിവർ നേതൃത്വം നൽകി. വിദ്യാ പൂജയ്ക്ക് മേൽശാന്തി നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.പൂക്കാട് കലാലയത്തിൽ ആർട്ടിസ്റ്റ് യു .കെ രാഘവൻ നേതൃത്വം നൽകി ‘പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ മേൽശാന്തി സുഖലാലൻ ശാന്തി നേതൃത്വം നൽകി.