അദ്ധ്യാപകൻമാർ സമൂഹ്യപ്രതിബദ്ധതയുള്ളവരായിരിക്കണം: വിസ്ഡം

കൊയിലാണ്ടി: സമൂഹത്തിലെ തിന്മക്കെതിരെ ബോധവത്കരിക്കുന്ന നാടിനും ജനങ്ങൾക്കും വിദ്യാർഥികൾക്കും മാതൃകയാക്കേണ്ടവരായിരിക്കണം അധ്യാപക സമൂഹമെന്ന് കൊയിലാണ്ടിയിൽ സമാപിച്ച വിസ്ഡം ജില്ലാ മദ്റസാധ്യാപക പരിശീലന സംഗമം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മുജാഹിദ് സെൻ്റർ ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ് സംഗമം ഉദ്ഘാടനം ചെയ്തു. പുതുതലമുറക്ക് അറിവ് പകർന്ന് നൽകുന്ന അധ്യാപകർ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. അബ്ദുൽ നാസർ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, ജില്ലാ മദ്റസ ഇൻസ്പെക്ടർ ഒ റഫീഖ് മാസ്റ്റർ, സി.പി. സാജിദ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി, സഹൽ സ്വലാഹി അരിപ്ര, ടി.എൻ ഷക്കീർ സലഫി, സി.പി. സജീർ,ബഷീർ മണിയൂർ, സൈഫുല്ല അൽഹികമി വിഷയങ്ങൾ അവതരിപ്പിച്ചു. ഒക്ടോബർ 31 ന് മുമ്പ് കോംപ്ലക്സ് തല മദ്റസ സർഗവസന്തം പൂർത്തിയാക്കാനും നവംബർ 24 ന് ജില്ലാ സർഗവസന്തം വടകര അഴിയൂരിൽ നടത്താനും ഇതോടനുബന്ധിച്ച് ചേർന്ന പ്രധാനാധ്യാപകരുടെ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂരിൽ കിടങ്ങിൽ വീണ പോത്തിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

Next Story

തിരുവങ്ങുർ കോട്ടക്കൽ താഴ താമസിക്കും മൂലേരിക്കുളങ്ങര രാജൻ അന്തരിച്ചു

Latest from Main News

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ

ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച  പാഠപുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽ. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് ബസിൽ യാത്രക്കാരന് മർദനം; പ്രതി പിടിയിൽ

കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് മർദനം. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച രാത്രി

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിനെതിരെ കടുത്ത നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ടു ​

  ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ്

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട്