വിജയദശമി ഉത്സവത്തോടനുബന്ധിച്ച് ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ ഇന്ന് നടക്കും. കോഴിക്കോട് നഗരത്തില്‍ പഥസഞ്ചലനം വൈകീട്ട് 3.30ന് തൊടിയില്‍ ബീച്ചില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് സിഎച്ച് ഫൈ്‌ള ഓവര്‍ വഴി ബാങ്ക് റോഡ് കടന്ന് മാവൂര്‍ റോഡ് വഴി വൈഎംസിഎ ക്രോസ് റോഡിലൂടെ കണ്ണൂര്‍ റോഡില്‍ പ്രവേശിക്കും. തുടര്‍ന്ന് വൈകീട്ട് 4.15ന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പ്രവേശിക്കും. 5.15ന് പൊതുസമ്മേളനത്തില്‍ സീമാ ജാഗരണ്‍ അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. ഓം സ്‌കൂള്‍ ഓഫ് ഡാന്‍സ് ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ.ഹര്‍ഷന്‍ സെബാസ്റ്റിയന്‍ ആന്റണി അധ്യക്ഷനാവും.
വടകര ജില്ലയിലെ കൊയിലാണ്ടിയില്‍ കീഴൂരിൽ നിന്നും ആരംഭിച്ച് പെരുമാള്‍പുരം ഗ്രൗണ്ട്, കുറ്റ്യാടിയില്‍ നിന്ന് ആരംഭിച്ച് കായക്കൊടി പട്ടര്‍കുളങ്ങര സ്കൂളിന് സമീപത്തും പേരാമ്പ്രയില്‍ കല്ലോട് നിന്നും ആരംഭിച്ച് കൂത്താളി സ്റ്റേഡിയത്തിലും വടകരയില്‍ പൂഴിത്തലയിൽ നിന്നാരംഭിച് ചോമ്പാല്‍ സ്റ്റേഡിയത്തിലും, നാദാപുരം മൊകേരിയിൽ നിന്നാരംഭിച്ച് വട്ടോളി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലുമാണ് പദസഞ്ചലനവും തുടർന്ന് പൊതുപരിപാടികളും നടക്കുക.
കോഴിക്കോട് ഗ്രാമജില്ലയിൽ – ബാലുശ്ശേരിയില്‍ നടുവണ്ണൂരില്‍ നിന്ന് പഥസഞ്ചലനം ആരംഭിച്ച് കരുവണ്ണൂര്‍ യു.പി സ്‌കൂളില്‍ സമാപിക്കും. താമരശ്ശേരിയില്‍ ഉണ്ണികുളത്ത് നിന്നും ആരംഭിച്ച് കരുമല ഇന്‍ഡസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും . മുക്കത്ത് അഗസ്ത്യമുഴിയില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനം മണാശ്ശേരി സ്‌കൂളില്‍ സമാപിക്കും. കുന്ദമംഗലം ഹരഹര മഹാക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനം കുന്നമംഗലം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. കാക്കൂരില്‍ ഏഴേ ആറില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനം ഇച്ചന്നൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സമാപിക്കും.