കൊലവിളി മുദ്രാവാക്യം യുഡിവൈഎഫ് പരാതിയിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട നുബന്ധിച്ച് കൊയിലാണ്ടി ഗവൺമെൻറ് കോളേജിൽ നടന്ന സംഘർഷത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെ.എസ്‌.യുവിൻ്റെയും ,എം എസ് എഫിൻ്റെയും പ്രവർത്തകർക്ക് നേരെ ഡി.വൈ.എഫ്.ഐ കാർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.കൊലവിളി നടത്തി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ചതിനും മത സ്പർശ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് പോലീസ്

കേസെടുത്തിരിക്കുന്നതെന്ന് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ അറിയിച്ചു.കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയും മറ്റു ഏതാനും പ്രതികൾക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു.യു.സി , ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെ.എസ്‌.യു ,എം .എസ് എഫ് സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.

കാലാകാലങ്ങളായി എസ്.എഫ്.ഐ മുഴുവൻ സീറ്റിലും ജയിച്ചിരുന്ന കോളേജാണ് മുചുകുന്ന് ഗവൺമെൻറ് കോളേജ് ‘യു.ഡി. എസ്.എഫ് പ്രവർത്തകർ വിജയിച്ചതിനെ തുടർന്ന് കോളേജിൽ സംഘർഷം ഉടലെടുത്തിരുന്നു. ഈ സമയത്ത് കോളേജിന് സമീപത്ത് എത്തിയ യൂത്ത് കോൺഗ്രസ് , യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതെന്നാണ് കേസ്’ മുദ്രാവാക്യം വിളിയുടെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.തളിപ്പറമ്പിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ കൊലപാതകം ഓർമ്മപ്പെടുത്തും വിധമാണ് പ്രകോപനപരമായ മുദ്രാവാക്യം ‘

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടികൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ടിവി സഫറുല്ല അന്തരിച്ചു

Next Story

കൊലവിളി മുദ്രാവാക്യം യുഡിവൈഎഫ് പരാതിയിൽ കേസെടുത്ത് കൊയിലാണ്ടി പോലീസ്

Latest from Main News

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ വലിയ പിന്തുണയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസത്തിനൊപ്പം തന്നെ നാടിന്റെ പ്രശ്‌നങ്ങൾക്ക്

വോട്ടർപ്പട്ടിക പരിഷ്കരണം: കേരളത്തിലെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായത് 21,130 പേർ

തിരുവനന്തപുരം: വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടക്കുന്ന ഹിയറിംഗുകളുടെ അടിസ്ഥാനത്തിൽ ഇതുവരെ 21,130 പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ

അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം; നഴ്സുമാർ ഫെബ്രുവരി 21ന് സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്തെ നഴ്സുമാർ ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് അറിയിച്ചു. അടിസ്ഥാന ശമ്പളം 40,000 രൂപയായി

എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് എട്ടിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി എട്ടിന്