കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട നുബന്ധിച്ച് കൊയിലാണ്ടി ഗവൺമെൻറ് കോളേജിൽ നടന്ന സംഘർഷത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും കെ.എസ്.യുവിൻ്റെയും ,എം എസ് എഫിൻ്റെയും പ്രവർത്തകർക്ക് നേരെ ഡി.വൈ.എഫ്.ഐ കാർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് കൊയിലാണ്ടി പോലീസ് കേസെടുത്തു.കൊലവിളി നടത്തി ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ചതിനും മത സ്പർശ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനുമാണ് പോലീസ്
കേസെടുത്തിരിക്കുന്നതെന്ന് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ അറിയിച്ചു.കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയും മറ്റു ഏതാനും പ്രതികൾക്കെതിരെയുമാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു.യു.സി , ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെ.എസ്.യു ,എം .എസ് എഫ് സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.
കാലാകാലങ്ങളായി എസ്.എഫ്.ഐ മുഴുവൻ സീറ്റിലും ജയിച്ചിരുന്ന കോളേജാണ് മുചുകുന്ന് ഗവൺമെൻറ് കോളേജ് ‘യു.ഡി. എസ്.എഫ് പ്രവർത്തകർ വിജയിച്ചതിനെ തുടർന്ന് കോളേജിൽ സംഘർഷം ഉടലെടുത്തിരുന്നു. ഈ സമയത്ത് കോളേജിന് സമീപത്ത് എത്തിയ യൂത്ത് കോൺഗ്രസ് , യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതെന്നാണ് കേസ്’ മുദ്രാവാക്യം വിളിയുടെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.തളിപ്പറമ്പിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ കൊലപാതകം ഓർമ്മപ്പെടുത്തും വിധമാണ് പ്രകോപനപരമായ മുദ്രാവാക്യം ‘