അച്ഛനും മകളും നിറഞ്ഞാടി. കഥകളിയരങ്ങ് നവ്യാനുഭവമായി

ചേലിയ കഥകളി കഥകളി വിദ്യാലയത്തിലെ കുചേലവൃത്തം കഥകളി കാണികൾക്ക് കൗതുകമായി. നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച കുചേലവൃത്തം കഥകളിയാണ് അഭിനേതാക്കളുടെ അപൂർവ്വത കൊണ്ട് ശ്രദ്ധേയമായത്. കുചേലനായി കലാമണ്ഡലം പ്രേംകുമാറും കൃഷ്ണനായി മകൾ ആർദ്രയും വേദിയിൽ നിറഞ്ഞാടി. കുമാരി നന്ദിനി രുഗ്മിണിയായി വേഷമിട്ടു. നന്ദിനിയുടെ അച്ഛൻ കലാമണ്ഡലം ശിവാദാസ് ചെണ്ടയിലും കോട്ടക്കൽ ശബരീഷ് മദ്ദളത്തിലും പക്കമേളമൊരുക്കി. കലാമണ്ഡലം അനിൽ രവി, അശ്വന്ത് എന്നിവർ പാട്ടിലും ലിജീഷ് പൂക്കാട് ചുട്ടിയിലും പങ്കാളികളായി. കഥകളി വിദ്യാലയം സംഗീതാധ്യാപകർ ഒരുക്കിയ സംഗീത സദസ്സും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

അറിവിന്റെ ആദ്യാക്ഷരം നുകരാൻ ആയിരങ്ങൾ

Next Story

കീഴരിയൂർ വടക്കുംമുറിയിലെ താഴത്തെമണ്ണിൽ ശങ്കരൻ അന്തരിച്ചു

Latest from Local News

ദേശീയ പാത നിർമ്മാണം മീത്തലെ മുക്കാളിയിൽ അപകട ഭീഷണിയായി മണ്ണിടിച്ചിൽ

ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂത മാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച പുലർച്ചയാണ് സംഭവം. നിലവിൽ

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി

കോടേരിച്ചാൽ വെങ്ങപ്പറ്റയിൽ കോൺഗ്രസ് കുടുംബ സംഗമം നടത്തി. കെപിസിസി മെമ്പർ കെ പി രത്നവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങൾ

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചേമഞ്ചേരി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ മുൻമന്ത്രിയും തല മുതിർന്ന മുസ്ലിം ലീഗ് സംസ്ഥാന നേതാവുമായ പി.കെ കെ

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി സുരക്ഷാ പെയിൻ & പാലിയേറ്റീവ്, എളാട്ടേരി അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്