കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു

 

കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർ ദിനം ആഘോഷിച്ചു. കൊയിലാണ്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം വിദ്യാർത്ഥികൾക്കു വളണ്ടിയർ ട്രെയിനിങ്ങും നെസ്റ്റിന്റെ ആശ്രിതരുടെ കൂട്ടിരിപ്പിക്കാർക്കു അവരുടെ ആശങ്കകൾ പങ്കുവെയ്ക്കാനുള്ള സംഗമവും സംഘടിപ്പിച്ചു.

പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പ്രായമായവരെയും, പ്രയാസം അനുഭവിക്കുന്നവരെയും പരിഗണിക്കേണ്ടതും, അവർക്കു വേണ്ട കരുതൽ നൽകേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉണർത്തിക്കൊണ്ട് സ്വാന്തന സന്ദേശയാത്ര നടത്തി. ഈ വിഷയത്തിൽ വിദ്യാർത്ഥി സമൂഹവും യുവജനങ്ങളും മുന്നോട്ട് ഇറങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു സന്ദേശ യാത്ര.

കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ അവസാനിച്ച സാന്ത്വന സന്ദേശ യാത്ര പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു. നെസ്റ്റ് ചെയർമാൻ . അബ്ദുള്ള കരുവഞ്ചേരി, ട്രഷറർ . ടി പി ബഷീർ, ജനറൽ സെക്രട്ടറി . മുഹമ്മദ്‌ യൂനസ്, ഗ്ലോബൽ ജനറൽ സെക്രട്ടറി . സാലി ബാത്ത, വി.കെ. കൃഷ്‌ണൻ, എം.വി ഇസ്മയിൽ, രാജേഷ് കീഴരിയൂർ എന്നിവർ പങ്കെടുത്ത ചടങ്ങ് പ്രായമുള്ളവരെയും രോഗബാധിതരെയും ചേർത്ത് നിർത്താനുള്ള ഒരു ഓർമപ്പെടുത്തൽ ആയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

സംഗീത കച്ചേരിയും, നൃത്തങ്ങളും, ഒപ്പം ജാനു ഏട്ത്തിയും കേളപ്പേട്ടനും, കാണികളെ ആകർഷിച്ച് കൊരയങ്ങാട് കലാക്ഷേത്രം നവരാത്രി ആഘോഷം

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ