സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്; ഇന്ന് ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഈയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ രാവിലെയോടെ മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തിങ്കളാഴ്ചയോടെ ഇത് തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. മറ്റൊരു ചക്രവാതച്ചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വ്യാപകമായ മഴ മുന്നറിയിപ്പ്.

ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.

Previous Story

പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Next Story

ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വന സന്ദേശ റാലിയും സന്ദേശ സദസ്സും സംഘടിപ്പിച്ചു

Latest from Local News

ലളിതമാണ് കാർബൺ ന്യൂട്രൽ പദ്ധതി ആശയം ചർച്ച ചെയ്ത് കേരള എൻവോയൺമെൻ്റൽ ഫെസ്റ്റ് സമാപനം ഇന്ന്; മേധാ പട്കർ എത്തും

പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്തി ടൗൺ കമ്മിറ്റി സഹാനി ഹോസ്പിറ്റൽ നന്തിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്തി ടൗൺ കമ്മിറ്റി സഹാനി ഹോസ്പിറ്റൽ നന്തിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് മൂടാടി മണ്ഡലം കോൺഗ്രസ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും രാഷ്ട്രീയ സംഘർഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചുവെന്ന് ആരോപണം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍

വിവരാവകാശം: സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം -വിവരാവകാശ കമീഷണര്‍

വിവരാവകാശ നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം