പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് ഉള്ളിയേരി കന്നൂർ കുന്നോത്ത് ഉണ്ണിനായര്‍ ആണ് മരിച്ചത്. 60  വയസായിരുന്നു. രാവിലെ ആറരോടെയായിരുന്നു അപകടം. ഉള്ളിയേരി – കൊയിലാണ്ടി റോഡിൽ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published.