മൈസൂർ കൊട്ടാരം വർണ്ണ പ്രപഞ്ചമായി ദസറ ആഘോഷിച്ച് പതിനായിരങ്ങൾ

ദസറ ആഘോഷത്തിൻ്റെ ഭാഗമായി മൈസൂർ കൊട്ടാരം വർണ്ണ പ്രപഞ്ചത്തിൽ ആറാടി. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ കൊട്ടാരം പതുക്കെ ദീപാലങ്കാരത്തിൽ അലിഞ്ഞു. ഏഴു മണിയോടെ ഓരോ കോണിലും  ദീപങ്ങൾ പ്രകാശിച്ചു.

രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ദസറ ആഘോഷത്തിന്ന് എത്തിയത്. മൈസൂരിൽ വൻ ഗതാഗത കുരുക്കാണ്. ഹോട്ടലുകളും ലോഡ്ജുകളും നിറഞ്ഞു കവിഞ്ഞു. അവധി ദിവസങ്ങളിൽ വൻ ജനാവലിയാണ് മൈസൂർ നഗരത്തിലെത്തിയത്.

Leave a Reply

Your email address will not be published.