സി . എച്ച് അബ്ദുല്ല യെയും എം കെ സഹദേവനെയും അനുസ്മരിച്ചു

പേരാമ്പ്ര: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റും മുൻകാല കെ എസ് യു യൂത്ത് കോൺഗ്രസ്സ് നേതാവുമായിരുന്ന സി എച്ച് അബ്ദുല്ല യെയും കോൺഗ്രസ് നേതാവായിരുന്ന എം കെ സഹദേവനെയും ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.

കടിയങ്ങാട് പാലം ചേർന്ന അനുസ്മരണ പൊതുയോഗം കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.പി ഇബ്രാഹിം അധ്യക്ഷം വഹിച്ചു.

സി.കെ. രാഘവൻ , നിധീഷ് എൻ.എസ്, ഹരീന്ദ്രൻ വാഴയിൽ, അരുൺ പെരുമന, മാളിക്കണ്ടി അഷറഫ് , വി.പി ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.