ചെങ്ങോട്ടുകാവിൽ അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

വാഹന അപകടത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7:30 യോടു കൂടിയാണ് കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയും എതിരെ വന്ന കാറും തമ്മിൽ ചെങ്ങോട്ടുകാവിൽ കൂട്ടിയിടിച്ചത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ ഇലക്ട്രിക് ഓട്ടോ ഓടിച്ച ഡ്രൈവർ മഹമൂദ് ഓട്ടോയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു. ഉടൻതന്നെ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗം വേർപെടുത്തി ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും വലിയ പരിക്കില്ല. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം.മജീദിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എം.ജാഹിർ , കെ.ബി.സുകേഷ് , എൻ.പി.അനൂപ് ,രജിലേഷ്,ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

Leave a Reply

Your email address will not be published.

Previous Story

ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ കല്പത്തൂർ എ യു പി സ്കൂളിൽ

Next Story

പൊയിൽക്കാവ് കിഴക്കയിൽ ഉമ്മർ അന്തരിച്ചു

Latest from Local News

യന്ത്രവൽകൃത തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം മാറ്റിവെച്ചു

യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ നവംബർ 26 ചൊവ്വാഴ്ച പേരാമ്പ്ര വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന ജനറൽ ബോഡി യോഗം

കൂത്തുപറമ്പ് ദിനാചരണം ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു

കൂത്ത്പറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ജില്ലയിലെ 3112 യൂണിറ്റുകളിൽ പ്രഭാതഭേരിയും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു. ജില്ലാകമ്മറ്റി ഓഫീസായ യൂത്ത് സെൻ്ററിൽ

കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവം

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തിരിതെളിഞ്ഞു.നവംബര്‍ 25 മുതല്‍ ഡിസംബര്‍ 22 വരെയാണ് ഉത്സവകാലം. 27ന് വൈകീട്ട്

ജില്ലാ സ്കൂൾ കലോത്സവം പ്രതിഭകളെ സാഭിമാനം വരവേറ്റു

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ എ – ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോൽസവത്തിലെക്ക് തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി ജി