എസ്.എഫ്.ഐ കരുത്ത് കാട്ടി

കാലിക്കറ്റ് സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ ജില്ലയിലെ കോളേജുകളില്‍ എസ്.ഐഫ്.ഐ കരുത്തുകാട്ടിയതായി നേതാക്കള്‍. ജില്ലയില്‍ 54 കോളേജുകളില്‍ 31 എണ്ണത്തിലും എസ്.എഫ്.ഐ വിജയിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്, താമരശ്ശേരി ഐ.എച്ച്.ആര്‍.ഡി കോളേജ്, ചേളന്നൂര്‍ എസ്.എന്‍.ജി കോളേജ് എന്നിവ തിരിച്ചു പിടിച്ചു.

നാദാപുരം ഗവ. കോളേജ്, കുന്നമംഗലം ഗവ കോളേജ് എന്നിവിടങ്ങളിലും വന്‍ മുന്നേറ്റം നടത്തി. ഏഴ് കോളേജുകളില്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. മടപ്പളളി ഗവ കോളേജ്, മുചുകുന്ന് കോളേജ്, ബാലുശ്ശേരി ഗവ കോളേജ്,പേരാമ്പ്ര സി.കെ.ജി കോളേജ്,മൊകേരി ഗവ കോളേജ്, കൊയിലാണ്ടി ഗുരുദേവ കോളേജ്, എസ്.എന്‍.ഡി.പി കോളേജ് എന്നിവിടങ്ങളില്‍ വിജയിച്ചു. മുചുകുന്ന് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് ,യൂത്ത് ലീഗ് നേതാക്കള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ്‌ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കെ.എസ്.യു വിന്‍റെ തേരോട്ടം

Next Story

നാസര്‍ കാപ്പാടിന്റെ നോവല്‍ ‘കടലകം’ പ്രകാശനം 19ന് കൊയിലാണ്ടിയില്‍

Latest from Local News

താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു

താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്റ്

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ, കോഴിക്കോട് ജില്ലാ കമ്മിറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി.പെൻഷൻകാർക്കും ജീവനക്കാർക്കുമായി സൗജന്യ