രത്തൻ ടാറ്റയുടെ പിൻഗാമിയായി അർദ്ധ സഹോദരൻ നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ടാറ്റ ഗ്രൂപ്പിൻ്റെ കുലപതിയായിരുന്ന മുതിർന്ന വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തോടെ, 165 ബില്യൺ ഡോളറിൻ്റെ ബിസിനസ് സാമ്രാജ്യത്തിൻ്റെ തലപ്പത്തിരിക്കുന്ന ടൈറ്റൻ്റെ പിൻഗാമിയാണ് നോയൽ .
നിലവിൽ ടാറ്റ സ്റ്റീലിന്റെയും വാച്ച് കമ്പനിയായ ടൈറ്റന്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോൺ ടാറ്റയുടെ പുത്രനാണ് അദ്ദേഹം. 2000-കളുടെ തുടക്കത്തിലാണ് നോയൽ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ വളർച്ചയിൽ പങ്കാളിയാണ് അദ്ദേഹം.