സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ മിനിമം വേതനം ഉടൻ നടപ്പിലാക്കണമെന്ന് ഫാർമസിസ്റ്റ് അസോസിയേഷൻ അത്തോളി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച പരിഷ്ക്കരിച്ച മിനിമം വേതനം നടപ്പിലാക്കാതെ അനിശ്ചിതമായി നീളുന്നത് ഫാർമസിസ്റ്റുകളുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അത്തോളി ഏരിയാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സജിത സ്വാഗതവും ശശിധരൻ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ റനീഷ് , റാബിയ പി വി, അഷറഫ് ചീടത്തിൽ എന്നിവർ സംസാരിച്ചു.