പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസനസമിതിയുടെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി സബ് പോസ്റ്റാഫീസിൽ ദേശീയപോസ്റ്റൽ ദിനാചരണം നടന്നു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം. പി മൊയ്‌തീൻകോയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചേമഞ്ചേരിസബ് പോസ്റ്റ് മാസ്റ്റർ പി. രവി, റിട്ടേർഡ് ജീവനക്കാരായ പി മാധവൻ, പി. രാമചന്ദ്രൻ, വി.അശോകൻ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയിൽ പൊന്നാടയണിയിച്ചു ആദരിച്ചു.
ചടങ്ങിൽ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വി കെ ഹാരിസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പർ ഷീബ ശ്രീധരൻ, പഞ്ചായത്ത് മെമ്പർ ടി. സുധ, മൻസൂർ കളത്തിൽ, എ കെ. അതുൽ രാജ് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ബ്ലിറ്റ്സ്, കാപ്പാട് ജി എം യു പി സ്കൂൾ എ ച്ച് എം. പിപി. സതീഷ് കുമാർ, പി. രവി, വി അശോകൻ എന്നിവർ സംസാരിച്ചു. വി.കെ റാഫി നന്ദി പറഞ്ഞു.
കാപ്പാട് ജിഎംയുപി സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷ പദ്ധതികൾ, ഗ്രാമീണ ഇൻഷുറൻസ്, പിൻ കോഡ് ഉപയോഗിച്ച് കത്തുകൾ തരം തിരിക്കൽ, രജിസ്ട്രേഡ് സ്പീഡ് പോസ്റ്റ് സർവീസ്, പോസ്റ്റൽ ബാങ്കിംഗ് പെയ്മെന്റ്, മേൽവിലാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളെ പറ്റി പോസ്റ്റ് ഓഫീസ് ജീവനക്കാരായ ഇ പി. അശ്വതി, ടി കെ നൗഫൽ, കെ കെ ഷികിജിത്ത് എന്നിവർ വിശദീകരിച്ചു കൊടുത്തു. കത്തിടപാടുകൾ കുറഞ്ഞ കാലത്ത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. വിദ്യാർത്ഥികളോടപ്പം അധ്യാപകരായ സി.അനുശ്രീ ബി. പൂർണിമ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ കൂട്ടുകാർക്കു കത്തെഴുതി പോസ്റ്റ് ചെയ്തു.