കൽപ്പറ്റ നാരായണനെയും എം.ആർ.രാഘവ വാര്യരെയും പിഷാരികാവിൽ ആദരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന സാദരം 24-ൽ കവിതക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കിയ കൽപ്പറ്റ നാരായണനെയും കേരള സാഹിത്യ അക്കാദമിയിൽ വിശിഷ്ഠ അംഗതം ലഭിച്ച ഡോ: എം.ആർ.രാഘവ വാര്യരെയും ആദരിച്ചു. മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ പി.ഗിരീഷ് കുമാർ “സാദരം 24 ” ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷനായിരുന്നു. ദേവസ്വം ബോർഡ് ഇൻസ്പെക്ടർ പി.ഷിനോദ് കുമാർ, ട്രസ്റ്റി അംഗം സി.ഉണ്ണിക്കൃഷ്ണൻ, കെ.കെ.രാഗേഷ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ.പ്രമോദ് കുമാർ സ്വാഗതവും മാനേജർ വി.പി.ഭാസ്കരൻ നന്ദിയും പറഞ്ഞു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഇ.അപ്പുക്കുട്ടി നായർ, മുണ്ടക്കൽ ഉണ്ണിക്കൃഷ്ണൻ നായർ, പുനത്തിൽ നാരായണൻകുട്ടി നായർ, കീഴയിൽ ബാലൻ നായർ, എം.ബാലകൃഷ്ണൻ, പി.രാധാകൃഷ്ണൻ, ശ്രീപുത്രൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.