ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ കല്പത്തൂർ എ യു പി സ്കൂളിൽ

 കല്പത്തൂർ: കല്പത്തൂർ എ യു പി സ്കൂളിലെ കുട്ടികൾ ഐ എസ് ആർ ഒ ശാസ്ത്രജ്ഞനുമായി സംവദിച്ചു. ലോക ബഹിരാകാശ വാരത്തിൻ്റെ  ഭാഗമായി കല്പത്തൂർ എ യു പി സ്കൂളും ISRO യുമായി ചേർന്നാണ് കുട്ടികൾക്ക് അവിസ്മരണീയ അനുഭവം ഒരുക്കിയത്.ഇസ്രോ യുടെ ഭാഗമായ LPSC (ലിക്ക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ) ലേ സീനിയർ ശാസ്ത്രജ്ഞനായ ശ്രീ മുഹമ്മദ് റിയാസ് ആണ് സ്കൂൾ സന്ദർശിച്ച് കുട്ടികൾക്ക് ക്ലാസ് നൽകിയതും അവരുടെ സംശയങ്ങൾ ദൂരീകരിച്ച് നൽകിയതും.ഇതിന്റെ തുടർ പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഇസ്രോ സന്ദർശിക്കാനുള്ള അവസരവും കല്പത്തൂർ എ യു പി ഒരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published.