ഫൈബർ വള്ളം തകർന്ന് കടലിൽ അകപ്പെട്ട തൊഴിലാളികളെ കരക്കെത്തിച്ചു

 

കൊയിലാണ്ടി: ഫൈബർ വെള്ളം പൊട്ടി തകർന്നതിനെ തുടർന്നു കടലിൽ അകപ്പെട്ട അഞ്ച് മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി.മറൈൻ എൻഫോഴ്സ്മെൻ്റ് വിഭാഗമാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.പയ്യോളിയിൽ നിന്ന് അഞ്ചര നോട്ടിക്കൽ മൈൽ അകലെ ബുധനാഴ്ച ഉച്ചയ്ക്കാണ് വള്ളം തകർന്നത്. ഇവരെ രക്ഷപ്പെടുത്തിവൈകിട്ട് ആറ് മണിക്ക് കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു.തൊഴിലാളികൾ സുരക്ഷിതരാണ്.

 ഷാലോം എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളാണ് കടലിൽ അകപ്പെട്ടത്. മത്‌സ്യബന്ധന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുതിയാപ്പ ഹാർബറിൽ നിന്നും മറൈൻ എൻഫോഴ്മെൻ്റ് ഗ്രേഡ് എസ് ഐ രാജൻ, റസ്ക്യു ഗാർഡുമാരായ നിധിഷ് ,സുമേഷ്,രക്ഷാ ബോട്ട് സ്രാങ്ക് രാജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published.