മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പൊതുജനങ്ങളെ ദുരിത കയങ്ങളിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് ഭരണ സമിതിയുടെയും സർക്കാരിൻ്റേയും നടപടികൾ അവസാനിപ്പിക്കണമെന്നും പഞ്ചായത്തും സർക്കാരും നടപ്പിലാക്കുന്ന പല പദ്ധതികളും പൊതുജനങ്ങളെ പൊറുതിമുട്ടിച്ചു കൊണ്ടിരിക്കുകയാണെന്നും എൽ.ഡി.എഫ് സർക്കാർ ജനങ്ങളിൽ നിന്നും പൂർണ്ണമായും അകന്നുകഴിഞ്ഞിരിക്കുകയാണെന്നും കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.എം. അഭിജിത്ത്പറഞ്ഞു. മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രമാതീതമായി വർദ്ധിപ്പിച്ചകെട്ടിട നിർമ്മാണ പെർമിറ്റ് ഫീ പൂർണ്ണമായും പിൻവലിക്കുക, പൊട്ടി പൊളിഞ്ഞു ചളിക്കളമായ് മാറിയ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ജനവാസ കേന്ദ്രങ്ങളിൽ കുന്നൂ കൂടി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ. യോഗത്തിൽ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷം വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ഗിരീഷ് കുമാർ, രൂപേഷ് കൂടത്തിൽ പപ്പൻ മൂടാടി , ആർ. നാരായണൻ മാസ്റ്റർ, തയ്യിൽ റഷീദ് കായംകുളം, മോഹൻദാസ് മാസ്റ്റർ, ഷിഹാസ് ബാബു, സംസാരിച്ചു.
പൊറ്റക്കാട്ട് ദാമോദരൻ, രാമകൃഷ്ണൻ പൊറ്റക്കാട്, പ്രകാശൻ നെല്ലി മഠം, യു. അശോകൻ, കെ.വി.ശങ്കരൻ,, എട ക്കുടിബാബു മാസ്റ്റർ,നീധിഷ്, നിംനാസ്, പി.വി.കെ.അഷറഫ്, വി.എം.രാഘവൻ,ബിജേഷ് ഉത്രാടം, സുബൈർ കെ.വി.കെ. അസ്ലം, മുരളീധരൻ സി.കെ. ഷമീം കൂരളി, ഹമീദ്, ഷഹീർ എം.കെ ഷരീഫ്, നാരായണൻ, മുകുന്ദൻ, ടി.എൻ. എസ് ബാബു, സദാനന്ദൻ, ഹമീദ് പുതുക്കുടി, ദാസൻ, ബാബുതടത്തിൽ, കെ. ഷംസുദ്ദീൻ പി. സരീഷ്,  കെ. സുധീഷ്, പി.കെ. സുരേഷ്, മായൻ ഹാജി എന്നിവർ നേതൃത്വം നൽകി.  

 

Leave a Reply

Your email address will not be published.

Previous Story

സൈക്കിൾ മോഷണം പോയി

Next Story

നടുവത്തൂർ – അറഫാത്ത് അഹമ്മദ് ഹാജി അന്തരിച്ചു

Latest from Local News

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

   മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി നൂറുൽ

ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

വയനാട്ടിലും പാലക്കാടും യുഡിഎഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി  ആണ് മരിച്ചതെനാണ്