ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന് പഞ്ചായത്ത് വാർഡ് തലം മുതൽ സർക്കാർ ശാസ്ത്രീയ മാർഗരേഖ പുറത്തിറക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ഡോക്ടർമാരും ഫാർമസിസ്റ്റുകളും സർക്കാറിൻ്റെ ആൻ്റിബയോടിക് പോളിസി കാര്യക്ഷമമായി കൊണ്ടുപോകുന്നുണ്ടെങ്കിലും പൊതുജനത്തിന്ന് ആൻ്റിബയോട്ടിക്കുകളുടെ അനാവശ്യവും അനിയന്ത്രിതവുമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ തിരിച്ചറിയാൻ സർക്കാർ തലത്തിൽ ബോധവത്ക്കരണ യത്നം തുടരേണ്ടതുണ്ട് എന്നും ഫാർമസിസ്റ്റ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. കുടുംബശ്രീ തലത്തിലും സ്കൂൾ വിദ്യാർഥികൾ, പി.ടി.എ. കമ്മറ്റികൾ എന്നിവിടങ്ങളിൽ ബോധവൽകരണ ക്ലാസ്സുകൾ സംഘടിപ്പിക്കാനും അസോസിയേഷൻ മുൻകൈ എടുക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
കൊയിലാണ്ടി ഏരിയയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന തൂക്ക് ഫാർമസിസ്റ്റുകൾക്കെതിരെ ഡ്രഗ് ഡിപ്പാർട്ട്മെന്റിനും ഫാർമസി കൗൺസിലും സ്ഥാപനങ്ങളുടേയും ഫാർമസിസ്റ്റുകളുടേയും പേര് വെച്ച് രേഖാമൂലം പരാതി നല്കാനും കൺവൻഷൻ തീരുമാനിച്ചു.
ഏരിയാ കൺവെൻഷൻ സംസ്ഥാന സിക്രട്ടറി നവീൻലാൽ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു.
അരുൺരാജ് എ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ രാഖില ടി.വി ആദ്ധ്യക്ഷത വഹിച്ചു.
മഹമൂദ് മൂടാടി , എം ജിജീഷ് , ഷഫീഖ്. ടി.വി കൊല്ലം ,റനീഷ് എ.കെ, ശ്രീ മണി പി, രവി കെ.നവരാഗ്, എന്നിവർ സംസാരിച്ചു.