സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

 

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇ.എം.എസ് ടൗൺഹാളിൽ വച്ച് സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസർ ശ്രീ നിജീഷ് ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിർവഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ ശ്രീ അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിജു മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ.കെ അജിത്,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രജില.സി , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നിജില പറവക്കൊടി എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസർ ശ്രീ നിജീഷ്.ആർ,കൊയിലാണ്ടി നഗരസഭാ വ്യവസായ വകുപ്പ് എന്റർപ്രൈസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് മാരായ അശ്വിൻ.പി.കെ , ഐശ്വര്യ.സി.പി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.ആകെ 91 പേർ പങ്കെടുത്ത ചടങ്ങിൽ എന്റർപ്രൈസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് അശ്വിൻ.പി.കെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഫിഷറീസ് സ്‌കൂളുകളായ ജി.ആർ.എഫ്.ടി.എച്ച്.എസ്. കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു

Next Story

കോഴിക്കോട് ഗവ:മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  10.10:24 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി വിവരങ്ങൾ ‘ ‘ഒപി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :