കൊയിലാണ്ടി: ഉത്തരകേരളത്തിലെ ആർട്ട് ഓഫ് ലിവിങ് ആശ്രമമായ മൂടാടി ആശ്രമത്തിൽ വൈദിക് ധർമസൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി മഹോത്സവം സിനിമ സംവിധായകൻ രാമസിംഹൻ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാകാശായുടെ മുഖ്യകാർമികത്വത്തിലാണ് ആഘോഷപരിപാടികൾ. ഒക്ടോബർ 10 വരെയാണ് ആഘോഷങ്ങൾ നടക്കുക.
ആർട്ട് ഓഫ് ലിവിങ് ബംഗ്ലൂരു ഇൻ്റർനാഷനൽ ആശ്രമത്തിൽ ശ്രീ ശ്രീ രവിശങ്കറിൻ്റെ സാന്നിധ്യത്തിൽ നടക്കുന്ന പൂജകളും ഹോമങ്ങളും തത്സമയം മൂടാടി ആശ്രമത്തിലും നടക്കും. ബാഗ്ലൂരു വേദവിജ്ഞാൻ മഹാവിദ്യാപീഠത്തിലെ പണ്ഡിറ്റുകൾ, ശ്രീ ശ്രീ രവിശങ്കറിൻ്റെ പ്രമുഖശിഷ്യ ഗണങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മഹാഗണപതി പൂജ , നവഗ്രഹ ഹോമം, വാസ്തു ഹോമം എന്നിവയും സുമേരു സന്ധ്യാ ഗായകൻ മുരുകദാസ് ചന്ദ്രൻ നയിച്ച ‘സിദ്ധർ പാടൽ’ അരങ്ങേറി. ബുധനാഴ്ച എട്ടു മുതൽ 12 മണി വരെ സമൂഹ സങ്കൽപ പൂജയും മഹാരുദ്ര ഹോമവും ദുർഗാ സപ്തശതി പാരായണവും ഉണ്ടായിരിക്കും. വൈകീട്ട് ശ്രീവിദ്യ അന്തർജനം, നിള നാഥ് എന്നിവരുടെ നൃത്തസന്ധ്യയും അരങ്ങേറും. 10ാം തീയതി രാവിലെ 8.30 ന് സമൂഹ സങ്കല്പ പൂജയെ തുടർന്ന് നവചണ്ഡീക ഹോമവും പ്രസാദ വിതരണവും ഉണ്ടായിരിക്കും.
സ്വാധ്വി ചിൻമയി, ബ്രഹ്മചാരി യോഗാനന്ദ , കലാമേനോൻ, സ്റ്റേറ്റ് ടീച്ചേഴ്സ് കോഓഡിനേറ്റർ രാകേഷ്, വൈദിക് ധർമ സൻസ്ഥാൻ റീജിനൽ കോഓഡിനേറ്റർ രഞ്ചിത്ത്, വൈ.എൽ.ടി.പി സ്റ്റേറ്റ് കൗൺസിൽ അംഗം രതീഷ് നിലാതിയിൽ, അപ്പക്ക് സ് ബോഡി മെമ്പർ, ദേവദാസ് , രമേശൻ, എന്നിവർ സംസാരിച്ചു. മൂടാടി ആശ്രമം അഡ്മിനിസ്റ്റർ അനീഷ് സ്വാഗതവും കൺവീനർ രമണൻ നന്ദിയും പറഞ്ഞു.