മയക്കുമരുന്നുമായി കോഴിക്കോട് യുവാവ് പോലീസ് പിടിയിൽ

മയക്കുമരുന്നുമായി  കോഴിക്കോട് യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് സ്വദേശി ഷാഹുൽഹമീദിനെയാണ് 400 ഗ്രാം ഹാഷിഷുമായി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫ് സ്‌ക്വാഡും ടൗൺ പോലീസും സംയുക്തമായി പിടികൂടിയത്.

കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും നടന്നുവരുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൗത്ത് ബീച്ചിലെ ഒരു ഹോട്ടലിനുസമീപത്ത് വെച്ച് പ്രതിയെ പിടികൂടിയത്. ഉത്തരേന്ത്യയിൽ നിന്നും ട്രെയിൻമാർഗ്ഗം കേരളത്തിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് പിടിയിലായ ഷാഹുൽ ഹമീദ്. പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

 

Leave a Reply

Your email address will not be published.