തപാൽവകുപ്പിൻ്റെ പേരിലുള്ള വ്യാജസന്ദേശത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളപോലീസ്

തപാൽ വകുപ്പിൻ്റെ പേരിലുള്ള വ്യാജസന്ദേശത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളപോലീസ്. പാഴ്‌സൽ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിൻ്റെ പേരിൽ വ്യാജസന്ദേശം സാമൂഹിക മാധ്യമങ്ങൾ വഴിയും എസ് എം എസ്  വഴിയുമാണ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്‌സൽ വെയർഹൗസിൽ എത്തിയിട്ടുണ്ട്. പാഴ്‌സൽ നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ വിലാസം തെറ്റായതിനാൽ പാഴ്‌സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിൻ്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തപാൽ വകുപ്പിൻ്റേതിനു സമാനമായ വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകാനുള്ള പേജാണ് ലഭിക്കുക.

പാഴ്‌സൽ ലഭിക്കുന്നതിനായി 25 രൂപ നൽകാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടും. പണം അയക്കാനായി നൽകുന്ന ബാങ്ക് ലോഗിൻ വിവരങ്ങൾ ലഭിക്കുന്നത് തട്ടിപ്പുകാർക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാർ ബാങ്കിൻ്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും നിങ്ങളുടെ അക്കൌണ്ടിലെ തുക പിൻവലിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി.
തപാൽ വകുപ്പ് വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ഇത്തരത്തിൽ ആർക്കും സന്ദേശങ്ങൾ അയക്കാറില്ല. ഇത്തരം വ്യാജ ലിങ്കുകൾ വ്യക്തിവിവരങ്ങൾ ചോർത്താനും അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാനും കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ആർ.ജെ.ഡി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി എം.കെ പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ചു

Next Story

ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷണം പോയതായി പരാതി

Latest from Main News

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും

2026 ഓടെ നവകേരളം ലക്ഷ്യം -മുഖ്യമന്ത്രി

2026ല്‍ സര്‍ക്കാര്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്